പൂമ്പാറ്റ
ഒന്നാം ക്ലാസിൽ പഠിക്കുന്നത് മുതൽ വായിച്ചിരുന്ന ബാലമാസികയാണ് പൂമ്പാറ്റ.ഓരോ ലക്കവും പൂമ്പാറ്റക്കായി അന്നത്തെ കാത്തിരിപ്പ് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. കപീഷും, ദൊപ്പയ്യയും പിന്റുമാനും എല്ലാം ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു 2004 ലോ മറ്റോ പൂമ്പാറ്റ പ്രസിദ്ധീകരണം നിറുത്തി. പഴയ പൂമ്പാറ്റകൾ കൈവശം ഉണ്ടായിരുന്നത് കരുതി വയ്ക്കാതെ നഷ്ടപ്പെട്ടു പോവുകയും ചെയ്തു. ഇനിയൊരിക്കലും പഴയ ഒരു പൂമ്പാറ്റ വായിക്കാൻ കഴിയുമെന്ന് കരുതിയിരുന്നുമില്ല. അങ്ങനെയിരിക്കെയാണ് എന്നെപ്പോലെ പൂമ്പാറ്റ നൊസ്റ്റാൾജിയ കൊണ്ടു നടക്കുന്ന സമാന ചിന്താഗതിക്കാർ ധാരാളമുണ്ടെന്ന് മനസിലായത് .അവർ ഇതിനായി ഒരു ഫേസ് ബുക്ക് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട് .പഴയ പൂമ്പാറ്റകളും, അവയിലെ കഥാ വിശേഷങ്ങളും പൂമ്പാറ്റയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന പത്രാധിപ സമിതി അംഗങ്ങൾ അടക്കമുള്ളവർ എഴുതുന്നത് വായിച്ച് ഭൂതകാല ഓർമ്മകളിലേക്ക് അനായാസം സഞ്ചരിക്കാം. ആനന്ദ പൈ മോഹൻ ദാസ് ആരായിരുന്നു. പൂമ്പാറ്റയിൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കഥകൾ, അത്ഭുത വാനരൻമാർ തുടങ്ങി രസകരമായ ധാരാളം വിവരങ്ങൾ പൂമ്പാറ്റ ഗ്രൂപ്പിലുണ്ട് താൽപ്പര്യമുള്ളവർ ആഗ്രൂപ്പിൽ പോയി പഴയ പൂമ്പാറ്റക്കാലം ആസ്വദിക്കുക.
പൂമ്പാറ്റയുടെ പത്രാധിപർ വേണുവാര്യത്ത് സാറിന്റെ വീട്ടിൽ ഇന്ന് പോയി അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരിക്കുന്ന അപൂർവ്വം ചില പൂമ്പാറ്റകൾ കണ്ട് മനസ് നിറഞ്ഞു. അവയെല്ലാം നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്കായി സ്കാൻ ചെയ്തെടുക്കാൻ അനുമതിയും അദ്ദേഹം നൽകി. എന്റെ വീട്ടിൽ നിന്നും കേവലം 10 കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന അദ്ദേഹത്തെ കണ്ട് മുട്ടാൻ ഇത്ര വൈകിയതെന്തേ എന്നോർത്ത് ഞാനും അദ്ദേഹവും അത്ഭുതപ്പെട്ടു. പൂമ്പാറ്റകളെ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ വീടിന്റെ മുകൾനിലയിൽ സൂക്ഷിച്ചിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തെ അതി ജീവിച്ചു.അതിനാൽ കുറച്ച് പൂമ്പാറ്റകളെങ്കിലും നമുക്ക് വായിക്കാനായി കിട്ടി. അവ ഓരോന്നായി സ്കാൻ ചെയ്ത് ഗൂഗിൾ ഡ്രൈവിലും ,old Malayalam magazine എന്ന ടെലിഗ്രാം ഗ്രൂപ്പിലും ഞാൻ അപ് ലോഡ് ചെയ്യുന്നതാണ്. ആദ്യമായി 1983 മെയ് 15 ലക്കം അപ് ലോഡ് ചെയ്യുന്നു.
ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്നാൽ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ഇൻവൈറ്റ് ലിങ്ക് ഇതാ
https://t.me/oldweekly
No comments:
Post a Comment